മുഖത്ത് മുറിപ്പാടുകളുമായി റോഷന്‍ മാത്യു, 'കുരുതി' റിലീസ് പൃഥ്വിരാജ് ഇന്ന് പ്രഖ്യാപിക്കും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (17:33 IST)

പൃഥ്വിരാജും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കുരുതി. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തുവിടുമെന്ന് പൃഥ്വിരാജ് അറിയിച്ചു. മുഖത്ത് മുറിപ്പാടുകളുമായി നില്‍ക്കുന്ന റോഷന്‍ മാത്യുവിനെയും പൃഥ്വിരാജിനെയുമാണ് പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. നേരത്തെ കയ്യില്‍ തീപ്പന്തവുമായി നില്‍ക്കുന്ന പൃഥ്വിയുടെ രൂപവും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.
നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപി, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ടീസര്‍ അടിപൊളി ത്രില്ലര്‍ ചിത്രം വാഗ്ദാനം ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :