അനുബന്ധ വാര്‍ത്തകള്‍
- 'ഉറുമി'യ്ക്ക് 10 വയസ്സ്, ഹൃദ്യമായ കുറിപ്പുമായി പൃഥ്വിരാജ്
- 'എമ്പുരാന്'നായി കാത്തിരിക്കുകയാണ്: ദുല്‍ഖര്‍ സല്മാന്
- പ്രണയ നായികയായി പ്രിയ വാര്യര്‍, കന്നഡ ചിത്രം 'വിഷ്ണു പ്രിയ'യുടെ ട്രെയിലര്‍ പങ്കുവെച്ച് പൃഥ്വിരാജ്
- 'എമ്പുരാന്'നുളള കാത്തിരിപ്പ് അവസാനിക്കുന്നു, ചിത്രത്തെ കുറിച്ചൊരു അപ്ഡേറ്റ് നല്കി മുരളി ഗോപി
- മോഹന്‍ലാലിനൊപ്പം സന്തോഷ് ശിവന്, 'ബറോസ്' ഒരുങ്ങുന്നു
പൃഥ്വിരാജിന്റെ 'കുരുതി' ഒരുങ്ങുന്നു, ടീസര്‍ ഏപ്രില്‍ 3ന്
പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'കുരുതി'.കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. വയനാട്ടുകാരനായ ആണ് നടന്‍ എത്തുന്നത്. 'കുരുതി'. സിനിമയെ കുറിച്ചുള്ള ആദ്യ സൂചന അടുത്തുതന്നെ പുറത്തുവരും. ഏപ്രില്‍ മൂന്നിന് വൈകുന്നേരം 6 മണിക്ക് ടീസര്‍ റിലീസ് ചെയ്യും എന്ന് പൃഥ്വിരാജ് അറിയിച്ചു.
നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമദിന്റെ വരികള്‍ക്ക് ജോക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.