റിലീസ് പ്രഖ്യാപിച്ച് 'വൂള്‍ഫ്', വേട്ടയാടാന്‍ ഒരുക്കി അര്‍ജുനും സംയുക്തയും ഷൈനും !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (16:58 IST)

വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് വൂള്‍ഫ്. ഏപ്രില്‍ 18ന് സീ കേരളത്തില്‍ സിനിമ കാണാം. സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങിയിരുന്നു. അപ്രതീക്ഷിത സംഭവങ്ങളും സസ്‌പെന്‍സും നിറഞ്ഞ പക്ക ത്രില്ലര്‍ ചിത്രമാണിത്.

പ്രശസ്ത നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇമോഷണല്‍ ത്രില്ലര്‍ ആണെന്നും പറയപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :