1. വിനോദം
  2. സിനിമ
  3. അണിയറ
  4. Vinay Forrt, Anu Sithara and Krishna Sankar team up for Vaathil

അനു സിതാര-വിനയ് ഫോര്‍ട്ട് ചിത്രം 'വാതില്‍' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി കൃഷ്ണ ശങ്കര്‍

വിനയ് ഫോര്‍ട്ട്
വിനയ് ഫോര്‍ട്ട്, അനു സിതാര, കൃഷ്ണ ശങ്കര്‍ എന്നിവര്‍ 'വാതില്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി ഒന്നിക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് 15 ന് ആരംഭിച്ചു. ഇപ്പോളിതാ കൃഷ്ണ ശങ്കര്‍ ചിത്രീകരണ സംഘത്തിനൊപ്പം ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഷെഡ്യൂളിലാണ് പുരോഗമിക്കുന്നത്. ഏറെ പ്രതീക്ഷ തരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നടന്‍ ജയസൂര്യയാണ് പുറത്തുവിട്ടത്. രചന നാരായണന്‍കുട്ടി, സുനില്‍ സുഖദ, അഞ്ജലി നായര്‍, ഉണ്ണിരാജ്, അബിന്‍ ബിനോ, വികെ ബൈജു, പൗളി, സ്മിനു തുടങ്ങിയവരാണ് കഥ പ്രദേശങ്ങളില്‍ എത്തുന്നത്.
 
'ഉത്തരാസ്വയംവരം' എന്ന സിനിമ ഒരുക്കിയ രമാകാന്ത് സര്‍ജ്ജുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷംനാദ് ഷബീര്‍ ആണ്
തിരക്കഥയൊരുക്കിയിരിക്കുന്നത്. മനേഷ് മാധവന്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെജോ ജോണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സ്പാര്‍ക്ക് പിച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആഘോഷങ്ങള്‍ തീരുന്നില്ല, പ്രിയദര്‍ശന് മധുരം നല്‍കി മോഹന്‍ലാല്‍ !