അനുബന്ധ വാര്‍ത്തകള്‍
- 'നായാട്ട്'ലെ ലുക്ക് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍, ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലേക്ക്
- മമ്മൂട്ടിയുടെ വണിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്, ചിത്രത്തിന്റെ റിലീസ് ഉടന്‍
- ചിരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി വിജയ് സേതുപതി, 'വിഎസ്പി 46' പുതിയ വിശേഷങ്ങളുമായി സംവിധായകന് പൊന്റാം
- 'മിന്നല്‍ മുരളി' ഓണത്തിന് തിയേറ്ററുകളിലേക്ക്, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍
- അച്ഛന്റെ നെഞ്ചിലെ ചൂട് പറ്റി അലംകൃത, മകള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
പഴയ പത്താം ക്ലാസുകാരിയെ ഓര്‍ത്ത് അനു സിതാര, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഞങ്ങളുടെ പ്രിയ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് എന്നും കൗതുകമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനു സിതാര.പഴയ പത്താം ക്ലാസുകാരിയെ കുറിച്ച് വീണ്ടും ഓര്‍ക്കുകയാണ് നടി. അന്നത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയിലെ അനുവിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം ആരാധകരുമായി ഇന്‍ട്രാക്ട് ചെയ്യാറുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് അനു സിതാര. നേരത്തെ ലോക്ഡൗണ്‍ സമയത്ത് തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി യൂട്യൂബ് ചാനല്‍ നടി തുടങ്ങിയിരുന്നു. തന്റെ വീടിന്റെ വിശേഷങ്ങളെല്ലാം അതിലൂടെ നടി ഷെയര്‍ ചെയ്തിരുന്നു.
നിലവില്‍ ഷൂട്ടിംഗ് തിരക്കിലാണ് നടി. 'വാതില്‍' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടി.വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തിലെ നായകന്‍.ഇന്ദ്രജിത്തിനൊപ്പം 'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്ന ചിത്രമാണ് നടി ഒടുവിലായി പൂര്‍ത്തിയാക്കിയത്.