അനുബന്ധ വാര്‍ത്തകള്‍
- 'കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം'; 'മാലിക്' വിശേഷങ്ങളുമായി വിനയ് ഫോര്‍ട്ട്
- 'മാലിക്'ലെ തന്റെ രൂപം വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട്, നടനെ പ്രശംസിച്ച് കുഞ്ചാക്കോബോബനും സിനിമാതാരങ്ങളും
- ഇതുവരെ കാണാത്ത രൂപത്തില്‍ നിമിഷ സജയന്, മാലിക് പുതിയ പോസ്റ്റര്‍ പുറത്ത്
- ശ്രദ്ധേയമായ വേഷത്തില്‍ നിമിഷ സജയന്, 'വണ്‍' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
- ടോവിനോയുടെ 'കള' റിലീസ് ആകുന്ന മാര്‍ച്ച് 25ന് ഫഹദിന്റെ 'മാലിക്'നെ കുറിച്ച് കൂടുതല്‍ അറിയാം, പുതിയ വിവരങ്ങള്‍ ഇതാ !
ആദ്യ മണിക്കൂറുകളില്‍ തന്നെ വണ്‍ മില്യണ്‍ കാഴ്ചക്കാരെന്ന നേട്ടവുമായി 'മാലിക്' ട്രെയിലര്‍, മികച്ച പ്രകടനം പുറത്തെടുത്ത് ഫഹദ് ഫാസില്‍
'മാലിക്'നായുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയാകില്ല. ഫഹദ് ഫാസിലും നിമിഷ സജയനും ഇന്ദ്രന്‍സും വിനയ് ഫോര്‍ട്ടും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്ത ചിത്രങ്ങളിലൊന്ന് കൂടിയാണിത്. അതിനുള്ള സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍. റിലീസ് ചെയ്ത ആദ്യ മണിക്കൂറുകളില്‍ തന്നെ വണ്‍ മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ട്രെയിലറിനായി എന്നത് ശ്രദ്ധേയമായ കാര്യമാണ്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള നടനാണ് ഫഹദ് ഫാസില്‍. രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയായതിനാല്‍ ഒന്നില്‍ കൂടുതല്‍ രൂപങ്ങളില്‍ ഫഹദും നിമിഷയും വിനയ് ഫോര്‍ട്ടും എത്തുന്നുണ്ട്.
30 കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സീ യു സൂണ്‍ സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം 2021 മെയ് 13ന് പ്രേക്ഷകരിലേക്ക് എത്തും.ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.