കേരളത്തിന്റ 'മോണോലിസ', കമന്റുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (10:36 IST)

മലയാളികളുടെ പ്രിയതാരമാണ് അനു സിതാര. ആഭരണങ്ങള്‍ ഒന്നും അണിയാതെ ഉള്ള താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടുന്നത്. ചിത്രം കണ്ടശേഷം നടിയുടെ സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന്‍ ഫോട്ടോയ്ക്ക് അടിപൊളി ക്യാപ്ഷന്‍ നല്‍കി. 'ലൈറ്റ്' എന്നാണ് നടന്‍ പറഞ്ഞത്. കേരളത്തിന്റ 'മോണോലിസ'യെന്ന് ആരാധകരും ചിത്രത്തിന് താഴെ കുറച്ചു.

സിനിമ തിരക്കുകളിലാണ് നടി. 'വാതില്‍' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അനു സിതാര.വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തിലെ നായകന്‍.

ഇന്ദ്രജിത്തിനൊപ്പം 'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്ന ചിത്രമാണ് നടി ഒടുവിലായി പൂര്‍ത്തിയാക്കിയത്. ഉണ്ണിമുകുന്ദന്റെ മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ ഭ്രമം എന്ന സിനിമയിലും ഉണ്ണി മുകുന്ദന്‍ ശക്തമായ വേഷത്തില്‍ അഭിനയിച്ചു. 2019 ല്‍ പുറത്തിറങ്ങിയ മാമാങ്കം എന്ന ചിത്രത്തിലാണ് അനുസിത്താര-ഉണ്ണി മുകുന്ദന്‍ ഒരുമിച്ച് ഒടുവിലായി അഭിനയിച്ചത്. ജയറാമിന്റെ അച്ചായന്‍സ് മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :