'മാലിക്'ലെ തന്റെ രൂപം വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട്, നടനെ പ്രശംസിച്ച് കുഞ്ചാക്കോബോബനും സിനിമാതാരങ്ങളും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (15:07 IST)

ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മാലിക്. ഈ സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ വിനയ് ഫോര്‍ട്ടും അവതരിപ്പിക്കുന്നുണ്ട്. 'ഞങ്ങളുടെ ഡ്രീം പ്രൊജക്ട്' -തന്റെ സിനിമയിലെ രൂപം വെളിപ്പെടുത്തിക്കൊണ്ട് നടന്‍ പറഞ്ഞത്. ഇതുവരെ കാണാത്ത ലുക്കിലാണ് വിനയ് ഈ ചിത്രത്തിലെത്തുന്നത്. ശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് നടന്‍ അവതരിപ്പിക്കുന്നതും. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, കൃഷ്ണ ശങ്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മാലിക്കിലെ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.അതേസമയം സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരും.

30 കോടി രൂപയോളം ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രത്തില്‍ ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, ഇന്ദ്രന്‍സ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.തിരക്കഥയും സംവിധാനവും കൂടാതെ മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം 2021 മെയ് 13ന് തീയേറ്ററുകളിലെത്തും. ആന്റോ ജോസഫാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :