അനുബന്ധ വാര്‍ത്തകള്‍
- ഈ സമയത്ത് വെയില്‍ കൊള്ളാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്
- നോര്‍വെയില്‍ ഫൈസര്‍ വാക്സിന് സ്വീകരിച്ച 23വയോധികര്‍ മരിച്ചതായി റിപ്പോര്‍ട്ട്
- മലയാളത്തിന്റെ ഇഷ്ക് റീമേക്ക് ചെയ്ത് ആമിര്‍ഖാന്റെ മകന്‍ !
- ചിമ്പുവിന്റെ സീതലക്ഷ്മിയായി കല്യാണി പ്രിയദര്ശന്, പിറന്നാള്‍ ദിനത്തില്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'മാനാട്' ടീം !
- നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു, 'താരം' വരുന്നു !
റിലീസ് പ്രഖ്യാപിച്ച് ഷെയ്ന്‍ നിഗത്തിന്റെ 'വെയില്‍', പുതിയ വിവരങ്ങള്‍ ഇതാ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടനാണ് ഷെയ്ന്‍ നിഗം. വിവാദങ്ങള്‍ക്കൊടുവില്‍ നടന്റെ വരാനിരിക്കുന്ന ചിത്രമായ 'വെയില്‍' റിലീസ് തീയതി പ്രഖ്യാപിച്ചു.ജൂണ്‍ 4 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
നവാഗതനായ ശരത്ത് മേനോനാണ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രൈലര്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്തു വന്നത്.ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനുമൊടുവില്‍ എത്തിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'എ ജേര്‍ണി ടു സണ്‍റൈസ്' എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ പുറത്തുവന്നത്.നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്നത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.