ചിമ്പുവിന്റെ സീതലക്ഷ്മിയായി കല്യാണി പ്രിയദര്‍ശന്‍, പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'മാനാട്' ടീം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (17:07 IST)

കല്യാണി പ്രിയദര്‍ശന്റെ ജന്മദിനമാണ് ഇന്ന്. ഈ വേളയില്‍ നടിയുടെ വരാനിരിക്കുന്ന തമിഴ് ചിത്രമായ മാനാട് ടീം ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് താരത്തിന്റെ രൂപം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്.സീതലക്ഷ്മി എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്.

തമിഴ് പതിപ്പിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.വെങ്കട്ട് പ്രഭു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. എസ്ജെ സൂര്യ ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.എസ് എ ചന്ദ്രശേഖര്‍, ഭാരതിരാജ, മനോജ് ഭാരതി, കരുണാകരന്‍, പ്രേംജി അമരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :