ഈ സമയത്ത് വെയില്‍ കൊള്ളാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്

ശ്രീനു എസ്| Last Updated: ചൊവ്വ, 9 മാര്‍ച്ച് 2021 (15:39 IST)
ഇപ്പോള്‍ വേനല്‍ സമയമാണ്. വീടിനുവെളിയിലും അകത്തും ചുട്ടുപൊള്ളുകയാണ്. ഫാനിന്റെ കാറ്റിനുപോലും ചൂടുകൂടുന്ന ഈ കാലാവസ്ഥയില്‍ പുറത്തിറങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്നുമണിക്കും ഇടയിലുള്ള സമയത്ത് പുറത്തിറങ്ങാതിരിക്കുക. ദിവസവും രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.

കൂടാതെ നെല്ലിക്ക ചതച്ചിട്ട വെള്ളം കുടിക്കുന്നതും മോരുകലര്‍ത്തിയ വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. മുഖത്ത് ഇടയ്ക്കിലെ വെള്ളം ഉപയോഗിച്ച് കഴുകുന്നത്. വെയില്‍ മൂലം മുഖത്തിനുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :