വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് ടീം വീണ്ടും ഒന്നിക്കുന്നു ?'മൈ നെയിം ഈസ് അഴകന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (17:13 IST)

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബിസി നൗഫല്‍ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു.ടീമിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജാഫര്‍ ഇടുക്കി, ധന്യ ആര്‍ നായര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത് എന്നാണ് വിവരം. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ രസകരമായ എന്റര്‍ടെയ്നര്‍ ആയിരിക്കും സിനിമ.ബിനു തൃക്കാക്കരയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സമദ് ട്രൂത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :