1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anoop Menon about Indrans

'ഇന്ദ്രന്‍സേട്ടാ, നിങ്ങള്‍ എത്ര മികച്ച നടനാണ്'; 'ഹോം'നെ കുറിച്ച് അനൂപ് മേനോന്‍

അനൂപ് മേനോന്‍
റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഹോം എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. മനസ്സ് നിറയ്ക്കുന്ന ചുരുക്കം ചില മലയാള സിനിമകളില്‍ ഒന്നാണ് ഇത്. ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് കൈയ്യടിച്ച് അനൂപ് മേനോന്‍ രംഗത്തെത്തി. അദ്ദേഹം എത്ര മികച്ച നടന്‍ ആണെന്ന് പറഞ്ഞുകൊണ്ടാണ് അനൂപിന്റെ കുറിപ്പ്.
 
'ഇന്ദ്രന്‍സേട്ടാ, നിങ്ങള്‍ എത്ര മികച്ച നടനാണ്..നിങ്ങളോടൊപ്പം ഹോമില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അനുഗ്രഹമാണ്.ഈ അതിഥി റോളിന് പ്രിയ റോജിനും വിജയ് ബാബുവിനും സ്‌നേഹം '- അനൂപ് മേനോന്‍ കുറിച്ചു.
 
ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസി,മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നടന്‍ ആര്യയുടെ പേരില്‍ വിവാഹ വാഗ്ദാനം, ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ പിടിയില്‍