ഒടിയന് ശേഷം മോഹന്‍ലാല്‍ - ശ്രീകുമാര്‍ മേനോന്‍ ടീം വീണ്ടും ഒന്നിക്കുന്നു ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (14:56 IST)

2018 ഡിസംബറിലായിരുന്നു ഒടിയന്‍ റിലീസ് ചെയ്തത്. പ്രതീക്ഷകള്‍ക്കൊത്ത് സിനിമ ഉയര്‍ന്നില്ല. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും, ചിത്രത്തിന് ആദ്യദിനങ്ങളില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടാനായി. ഇപ്പോഴിതാ മോഹന്‍ലാല്‍ - ശ്രീകുമാര്‍ മേനോന്‍ ടീം വീണ്ടും ഒന്നിക്കുകയാണ്.

മിഷന്‍ കൊങ്കണ്‍ എന്ന ഹിന്ദി ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനില്‍ മോഹന്‍ലാല്‍ അരമണിക്കൂറോളം ഉണ്ടാകും എന്നും പറയപ്പെടുന്നു.ഒരു ഖലാസി കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്. മലയാളത്തിലും സിനിമ റിലീസ് ചെയ്യും.ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :