അനൂപ് മേനോനൊപ്പം പ്രകാശ്രാജും സണ്ണി വെയ്‌നും, 'വരാല്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാലും മഞ്ജു വാര്യരും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (14:54 IST)

അനൂപ് മേനോന്‍-പ്രകാശ് രാജ് ടീമിന്റെ 'വരാല്‍' വരുന്നു.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമ വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. അനൂപ് മേനോന്റെതാണ് തിരക്കഥ. ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാലും മഞ്ജു വാര്യരും ചേര്‍ന്നാണ് പുറത്തിറക്കിയത്. ഈ വാരം തന്നെ ചിത്രീകരണം ആരംഭിക്കും.

പ്രമുഖ നിര്‍മ്മാണ കമ്പനിയായ ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. കണ്ണന്‍ താമരക്കുളത്തിന്റെ പത്താമത്തെ സിനിമ കൂടിയാണിത്. ഛായാഗ്രഹണം രവി ചന്ദ്രന്‍.എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :