അനു സിതാര- വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന വാതില്‍ ഒരുങ്ങുകയാണ്. സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ കൃഷ്ണ ശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനയ് ഫോര്‍ട്ടും അനു സിതാരയും സിനിമയില്‍ ദമ്പതികളായി അഭിനയിക്കുന്നു. ഇരുവരും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ കൂടിയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്....