മാലിക്കിന്റെ അമ്മ, നടി ജലജയുടെ ജമീല ടീച്ചറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂലൈ 2021 (12:57 IST)

മാലിക് പുറത്തിറങ്ങിയപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ മലയാളത്തിലെ എക്കാലത്തെയും പ്രിയ നടി ജലജയുടെ അടുത്തേക്കായിരുന്നു. 29 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തങ്ങളുടെ പ്രിയതാരത്തെ കണ്ട സന്തോഷത്തിലാണ് സിനിമ പ്രേമികള്‍. മാലിക്കിന്റെ അമ്മയുടെ വേഷത്തിലാണ് നടി എത്തിയത്.ജലജയുടെ ജമീല ടീച്ചര്‍ കഥാപാത്രം മികച്ചതു തന്നെ ആയിരുന്നു. എന്നാല്‍ ജമീല ടീച്ചര്‍ എന്ന കഥാപാത്രത്തിന് ചെറുപ്പകാലം അവതരിപ്പിച്ചത് ജലജയുടെ മകള്‍ ദേവിയാണ്.

വിവാഹശേഷം ആയിരുന്നു സിനിമയില്‍ നിന്ന് വിട്ടു നിന്നത്.എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമകളില്‍ സജീവമായ താരം മാലിക്കിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. കുടുംബത്തോടൊപ്പം കുറേക്കാലം ബഹ്‌റൈനിലായിരുന്നു ജലജ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :