'തീയറ്ററില്‍ പോകാതെ തീയറ്റര്‍ എക്‌സ്പീരിയന്‍സ് കിട്ടിയ പടം'; മാലിക്കിന് കൈയ്യടിച്ച് നടി അനുസിതാര

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂലൈ 2021 (10:39 IST)

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ സംവിധായകന്റെ ഭാവനയും കൂടി ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലും നിമിഷയും വിനയ് ഫോര്‍ട്ടും ദിലീഷ് പോത്തനും ചെറിയ വേഷത്തില്‍ എത്തുന്ന ജോജുവും അടക്കം ഓരോരുത്തരുടെയും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് കൈയ്യടിച്ചിരിക്കുകയാണ് നടി അനുസിതാര.

തീയറ്ററില്‍ പോകാതെ തീയറ്റര്‍ എക്‌സ്പീരിയന്‍സ് കിട്ടിയ പടം.പതിവുപോലെ ഫഹദ് ഇക്കയും നിമ്മിയും (നിമിഷ സജയന്‍). വിനയ് ചേട്ടന്‍ (വിനയ് ഫോര്‍ട്ട്) ദിലീഷ് ഏട്ടന്‍ (ദിലീഷ് പോത്തന്‍) മഹേഷ് ഏട്ടന്‍ (മഹേഷ് നാരായണന്‍) ആന്റോ ഏട്ടന്‍(ആന്റോ ജോസഫ്) എന്നിവരോടുള്ള സ്‌നേഹവും പ്രകടിപ്പിച്ചു കൊണ്ടാണ് അനുസിതാരയുടെ വാക്കുകള്‍.

കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലും മാലിക്കിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :