അനുബന്ധ വാര്‍ത്തകള്‍
- നിഷ്കളങ്കനാണ് ഈ ജയകൃഷ്ണന്, 'മേപ്പടിയാന്' വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്
- കട്ടക്കലിപ്പിൽ സെന്തിൽ കൃഷ്ണ, 'ഉടുമ്പ്' ഫസ്റ്റ് ലുക്ക്!
- 'ഉടുമ്പ്' ഡാർക്ക് ത്രില്ലർ, ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് ജയസൂര്യ
- തിരുവനന്തപുരത്ത് 5,657 പ്രചാരണ സാമഗ്രികള്‍ നീക്കി
- നെറ്റിയില്‍ വെടിയുണ്ടയേറ്റ് രക്തമൊഴുകുന്ന മുഖവുമായി ചിമ്പു,'മാനാട്' ഫസ്റ്റ് ലുക്ക് എത്തി !
ആകാംക്ഷ നിറച്ച് 'ഉടുമ്പ്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍, ഡാര്‍ക്ക് ത്രില്ലറുമായി സെന്തില്‍ കൃഷ്ണ !
ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. ടൈറ്റില്‍ കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പുറത്തുവന്നു. അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പോസ്റ്റര്‍ കൂടിയാണിത്.ഡാര്‍ക്ക് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്കില്‍ അലന്‍സിയര്‍ ലെ ലോപ്പസ്, ഹരീഷ് പേരടി എന്നീ താരങ്ങളെയും കാണാം.
അടിപൊളി മേയ്ക്കോവറിലാണ് സെന്തിലിനെ കാണാനാകുന്നത്. മുടിയും താടിയും നീട്ടി വളര്‍ത്തിയ രൂപത്തിലാണ് ഹരീഷ് പേരടി. കയ്യിലൊരു ഇരുമ്പ് കമ്പിയുമായി അലന്‍സിയര്‍ ലെ ലോപ്പസിനെയും പോസ്റ്ററില്‍ വലിയ പ്രാധാന്യത്തോടെ നല്കിയിരിക്കുന്നു.ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ചിത്രത്തില്‍ സസ്പെന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്.മലയാള സിനിമയില്‍ അധികം ശ്രമിക്കാത്ത ഒരു തരം സിനിമയാണ് ഇതെന്ന് സംവിധായകന് കണ്ണന് താമരക്കുളം പറഞ്ഞു.പുതുമുഖ നടി ആഞ്ചലീനയാണ് നായിക. നടന് ധര്‍മ്മജനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.