നിഷ്‌കളങ്കനാണ് ഈ ജയകൃഷ്ണന്‍, 'മേപ്പടിയാന്‍' വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (09:28 IST)

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാന്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്തുതന്നെ റിലീസ് ഉണ്ടാകാന്‍ സാധ്യതയുള്ള ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഉണ്ണിമുകുന്ദന്‍ പങ്കുവയ്ക്കാറുണ്ട്.ഈ സിനിമയില്‍ ജയകൃഷ്ണന്‍ ആകാന്‍ വേണ്ടി നടന്‍ ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. ഫിറ്റ്‌നസിന് എന്നും ശ്രദ്ധ കൊടുക്കുന്ന താരം കുടവയറില്‍ നില്‍ക്കുന്ന പോസ്റ്റര്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ഏറെ കഷ്ടപ്പെട്ട് ജയകൃഷ്ണനായ ഉണ്ണി മുകുന്ദന്‍ മേപ്പടിയാനില്ലെ തന്റെ കഥാപാത്രത്തോടുള്ള സ്‌നേഹം നടന്‍ ഒരിക്കല്‍കൂടി പങ്കുവെച്ചിരിക്കുകയാണ്.

പുറത്തുവന്ന ഓരോ പോസ്റ്ററുകളിലും ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവം കൂടി ആരാധകരോട് പറയാന്‍ താരം ശ്രമിക്കാറുണ്ട്. നെറ്റിയില്‍ ചന്ദനക്കുറിയും നീട്ടിയ മുടിയും താടിയും ഒക്കെയായി തനി നാട്ടിന്‍പുറത്തുകാരനായാണ് നടന്‍ ഈ ചിത്രത്തിലെത്തുന്നത്.അഞ്ചു കുര്യന്‍ ആണ് നായിക.

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാകും.തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :