അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ജില്ലയില്‍ 48 മണിക്കൂറിനുള്ളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യും
- തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷന് മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പരാതികള്‍ നല്‍കാം
- വാഹനങ്ങള്‍ നാലില്‍ കൂടരുത്, പെര്‍മിറ്റ് നിര്‍ബന്ധം
- തിരുവനന്തപുരത്ത് 41 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു
- മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വെളളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
തിരുവനന്തപുരത്ത് 5,657 പ്രചാരണ സാമഗ്രികള്‍ നീക്കി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ചു സ്ഥാപിച്ച 5657 പ്രചാരണ സാമഗ്രികള്‍ നീക്കി. ഏഴു സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 5,101 പോസ്റ്ററുകള്‍, 336 ബോര്‍ഡുകള്‍, 220 കൊടികള്‍ എന്നിവയാണു സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്തത്.
ഇനിയുള്ള 10 ദിവസങ്ങളില്‍ 24 മണിക്കൂറും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ചു ജില്ലയില്‍ ലഭിച്ച പരാതികള്‍ ഇന്നലെ ചേര്‍ന്ന എം.സി.സി. മോണിറ്ററിങ് സെല്‍ യോഗം പരിശോധിച്ചു. പ്രശ്ന പരിഹാരത്തിന് പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കൈമാറി.
ജില്ല കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന്‍, പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ദിവ്യ വി. ഗോപിനാഥ്, സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, നെടുമങ്ങാട് ആര്‍.ഡി.ഒ. എസ്.എല്‍. സജികുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും സെല്‍ കണ്‍വീനറുമായ ത്രേസ്യാമ്മ ആന്റണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നോഡല്‍ ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ജി.കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടുത്ത ലേഖനം