'ഉടുമ്പ്' ഡാർക്ക് ത്രില്ലർ, ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് ജയസൂര്യ

കെ ആർ അനൂപ്| Last Modified ശനി, 12 ഡിസം‌ബര്‍ 2020 (22:19 IST)
മരട് 357, ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കണ്ണൻ താമരക്കുളത്തിന്റെ അടുത്ത ചിത്രമാണ് ഉടുമ്പ്. ഇപ്പോഴിതാ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ.

നായകനായെത്തുന്ന ചിത്രത്തിൽ
അലൻസിയർ ലെ ലോപ്പസ്, ഹരീഷ് പേരടി, ധർമ്മജൻ, സജിൽ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പുതുമുഖ നടി ആഞ്ചലീനയാണ് നായിക. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. "ഇതൊരു ഡാർക്ക് ത്രില്ലറാണ്, മലയാള സിനിമയിൽ അധികം ശ്രമിക്കാത്ത ഒരു തരം" - കണ്ണൻ താമരക്കുളം പറഞ്ഞു. തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിൻറെ ലൊക്കേഷൻ.

24 മോഷൻ ഫിലിംസും കെ ടി മൂവി ഹൗസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം. വി ടി ശ്രീജിത്ത് എഡിറ്റിംഗും നിർവഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :