അനുബന്ധ വാര്‍ത്തകള്‍
- തീരുമാനമായി, അയ്യപ്പനും കോശിയും ആകാൻ പാർത്ഥിപനും കാർത്തിയും !
- ‘കോവിലിൽ പുലർ വേളയിൽ', കണ്ണഞ്ചിക്കുന്ന ചിത്രങ്ങളുമായി അനശ്വര രാജൻ !
- ജനുവരിക്ക് മുമ്പ് 'ഇന്ത്യൻ 2' പൂർത്തിയാക്കാൻ കമൽഹാസൻ !
- ഞെട്ടിക്കാന്‍ രജിഷ വിജയന് വീണ്ടും, സ്പോര്‍ട്സ് താരമായി മിന്നുന്നു !
- വാടകക്കൊലയാളിയുടെ വേഷത്തിൽ പ്രിയാമണി, ‘ക്വട്ടേഷൻ ഗ്യാങ്’ വരുന്നു
കോടികള്‍ വാരാന്‍ തണ്ണീർ മത്തൻ ദിനങ്ങൾ തമിഴിലേക്ക് !
2019ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. ഇപ്പോഴിതാ ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. അനശ്വര രാജൻ തന്നെയായിരിക്കും തമിഴ് പതിപ്പിലും നായികാ വേഷത്തിൽ എത്തുക. നവാഗതനായ ഹേമന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ വർഷം ആദ്യം ചിത്രീകരണം ആരംഭിക്കാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാരണം ഷൂട്ടിംഗ് മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം മറ്റു വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ 50 കോടി രൂപ കളക്ഷൻ നേടിയ ചിത്രമായിരുന്നു. വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.