വാടകക്കൊലയാളിയുടെ വേഷത്തിൽ പ്രിയാമണി, ‘ക്വട്ടേഷൻ ഗ്യാങ്’ വരുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (22:54 IST)
നടി പ്രിയാമണിയുടെ ബഹുഭാഷാ ചിത്രമാണ് 'ക്വട്ടേഷൻ ഗ്യാങ്ങ്'. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. വിവേകാണ് സംവിധായകന്‍.

കേരളത്തിലെ ഒരു കൊട്ടേഷൻ ഗ്യാങ്ങിലെ ഒരു വാടക കൊലയാളിയായാണ് പ്രിയാമണി ചിത്രത്തിലെത്തുന്നത്. ഫിലിമിനാറ്റി എന്റർടൈൻമെന്റിൻറെ ബാനറിൽ ഗായത്രി സുരേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

വിഷ്ണു വാര്യർ, അക്ഷയ, ധന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :