‘കോവിലിൽ പുലർ വേളയിൽ', കണ്ണഞ്ചിക്കുന്ന ചിത്രങ്ങളുമായി അനശ്വര രാജൻ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 ജൂലൈ 2020 (22:51 IST)
തണ്ണീർ മത്തൻ ദിനങ്ങളിലെ കീർത്തിയായി എത്തി മലയാളികളുടെ മനംകവർന്ന നായികയാണ് അനശ്വര രാജൻ. സ്കൂൾ ജീവിതകാലത്തെ മനോഹരമായ പ്രണയ കഥയിലൂടെ യുവ ഹൃദയങ്ങളുടെ മനസ്സിൽ ചേക്കേറിയ താരം കണ്ണഞ്ചിപ്പിക്കുന്ന പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ‘കോവിലിൽ പുലർ വേളയിൽ' എന്നു കുറിച്ചുകൊണ്ടാണ് അനശ്വര പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്ഷേത്രത്തിൻറെ പശ്ചാത്തലത്തിൽ കുപ്പിവളയും പട്ടുപാവാടയും അണിഞ്ഞ അനശ്വരയെയാണ് ചിത്രത്തിൽ കാണുന്നത്. രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. ഇടയ്ക്കിടയ്ക്ക് അനശ്വര തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മഞ്ജു വാര്യർ നായികയായെത്തിയ ‘ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയ ജീവിതം തുടങ്ങിയത്. തുടർന്ന് ‘എവിടെ', ‘തണ്ണീർ മത്തൻ ദിനങ്ങൾ', ‘ആദ്യരാത്രി’ എന്നീ സിനിമകളിൽ താരം അഭിനയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :