അനുബന്ധ വാര്‍ത്തകള്‍
- 450 കോടിയ്ക്ക് 'ആര്‍ആര്‍ആര്‍' ഒരുങ്ങി,റിലീസിനു മുമ്പേ തന്നെ 325 കോടി രൂപ നേടി രാജമൗലി ചിത്രം !
- 'ആര്‍ ആര്‍ ആര്‍' നെറ്റ്ഫ്ളിക്സിലും സീ5ലും കാണാം, തീയറ്റര്‍ റിലീസിനു മുമ്പേ വമ്പന്‍ പ്രഖ്യാപനം
- 'ആദ്യം കണ്ണുകള്‍ നിറഞ്ഞു';ആര്‍ആര്‍ആറിലെ സ്റ്റണ്ട് സീക്വന്‍സുകളെ കുറിച്ച് കെ.വി. വിജയേന്ദ്ര പ്രസാദ്
- റിലീസിന് മുമ്പേ വമ്പന്‍ നേട്ടങ്ങളുമായി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', പുതിയ വിവരങ്ങള്‍ ഇതാ !
- 'സ്വര്‍ണ്ണ ഹൃദയമുളള ഭീമായി ജൂനിയര്‍ എന്‍ടിആര്‍ '; സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ആര്‍ആര്‍ആര്‍ ടീം
ആര്‍ആര്‍ആര്‍ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ
കോവിഡ് രണ്ടാം തരംഗവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിനു ശേഷം സിനിമ മേഖല പതിയെ തിരിച്ചു കയറും എന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. ഫിലിം ഷൂട്ടിംഗിനുള്ള അനുമതി ഉടന്‍ നല്‍കുമെന്നും കേള്‍ക്കുന്നു. 'ആര്‍ആര്‍ആര്‍' നിര്‍മ്മാതാക്കള്‍ ജൂലൈയില്‍ അവസാന ഷെഡ്യൂള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമ ഏകദേശം ഒരു വര്‍ഷത്തിലേറെയായി ഷൂട്ടിംഗിലാണ്. 2021 ഒക്ടോബര്‍ 13 റിലീസ് ചെയ്യും എന്ന് നേരത്തെ പ്രഖ്യാപിച്ചതിനാല്‍ വളരെ വേഗത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.
ആക്ഷനും വികാരങ്ങളും സമന്വയിപ്പിച്ചാണ് 'ആര്‍ആര്‍ആര്‍' ഒരുക്കിയിരിക്കുന്നതെന്ന് കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകള്‍ക്കു പുറമേ വിദേശ ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സ്, സീ ഫൈവ്, സ്റ്റാര്‍ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കിയത്.