450 കോടിയ്ക്ക് 'ആര്‍ആര്‍ആര്‍' ഒരുങ്ങി,റിലീസിനു മുമ്പേ തന്നെ 325 കോടി രൂപ നേടി രാജമൗലി ചിത്രം !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 മെയ് 2021 (11:35 IST)

റിലീസിന് മുമ്പേ വമ്പന്‍ നേട്ടങ്ങളുമായി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ബാഹുബലിക്ക് ശേഷം എത്തുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിനു മുമ്പേ തന്നെ മുന്‍ 325 കോടി രൂപ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകള്‍ക്കു പുറമേ വിദേശ ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സ്, സീ ഫൈവ്, സ്റ്റാര്‍ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ്‌സ് സ്വന്തമാക്കിയത്.

ആക്ഷനും വികാരങ്ങളും സമന്വയിപ്പിച്ചാണ് 'ആര്‍ആര്‍ആര്‍' ഒരുക്കിയിരിക്കുന്നതെന്ന് കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങളും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :