റിലീസിന് മുമ്പേ വമ്പന്‍ നേട്ടങ്ങളുമായി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (17:17 IST)

റിലീസിന് മുമ്പേ വമ്പന്‍ നേട്ടങ്ങളുമായി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ബാഹുബലി സീരീസിനുശേഷം ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് കൂടിയാണിത്. പ്രീ റിലീസ് ബിസിനസ്സില്‍ ചിത്രം വമ്പന്‍ നേട്ടം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ എല്ലാ ഭാഷകളിലുമുള്ള ഡിജിറ്റല്‍, സാറ്റലൈറ്റ്, ഇലക്ട്രോണിക് എന്നീ റൈറ്റുകള്‍ പെന്‍ ഇന്ത്യ സ്വന്തമാക്കി എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹിന്ദി തിയേറ്ററിക്കല്‍ റൈറ്റും പെന്‍ ഇന്ത്യ തന്നെയാണ് നേടിയത്. 475 കോടി രൂപയ്ക്കാണ് ഈ അവകാശങ്ങള്‍ പെന്‍ ഗ്രൂപ്പ് നേടിയത്. ഇപ്പോഴിതാ ഹിന്ദി തിയേറ്ററിക്കല്‍ റൈറ്റ് ഒഴികെ ഡിജിറ്റല്‍, സാറ്റലൈറ്റ്, ഇലക്ട്രോണിക് എന്നീ റൈറ്റുകള്‍ പെന്‍ ഗ്രൂപ്പില്‍ നിന്നും സീ ഗ്രൂപ്പ് 325 കോടി രൂപയ്ക്ക് നേടി എന്നാണ് വിവരം. മാത്രമല്ല ബാക്കിയുള്ള തീയറ്റര്‍ അവകാശം വിറ്റ വകയില്‍ 570 കോടി രൂപയോളം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യൂസിക് റൈറ്റ്‌സ് 20 കോടിയോളം രൂപയും വിറ്റുപോയി. പ്രീ റിലീസ് ബിസിനസ് മാത്രം 900 കോടി രൂപയ്ക്ക് മുകളിലെത്തി എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :