1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Digital and satellite partners for India's Biggest Film RRRMovie

'ആര്‍ ആര്‍ ആര്‍' നെറ്റ്ഫ്‌ളിക്‌സിലും സീ5ലും കാണാം, തീയറ്റര്‍ റിലീസിനു മുമ്പേ വമ്പന്‍ പ്രഖ്യാപനം

രാജമൗലി
സിനിമാലോകം കാത്തിരിക്കുകയാണ് രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' കാണുവാന്‍. ചിത്രത്തിന്റെ സ്ട്രീമിംഗ് സാറ്റലൈറ്റുകള്‍ റൈറ്റ്‌സ് വലിയ തുകയ്ക്കാണ് വിറ്റുപോയതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവകാശങ്ങള്‍ ആരെല്ലാമാണ് നേടിയതെന്ന വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വന്നു.
 
ഒ.ടി.ടി റിലീസ് സീ5, നെറ്റ്ഫ്‌ളിക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. തീയറ്ററുകളില്‍ എത്തിയതിനു ശേഷമേ 'ആര്‍ ആര്‍ ആര്‍' ഒ.ടി.ടി റിലീസ് ചെയ്യുകയുള്ളൂ. ഹിന്ദി പതിപ്പിന്റെയും വിദേശ രാജ്യങ്ങളിലുള്ള ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് നേടി.തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലുള്ള 'ആര്‍ ആര്‍ ആര്‍' പതിപ്പുകള്‍ സീ 5ലൂടെ ലഭ്യമാകും. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ സിനിമയും സ്റ്റാര്‍ ഇന്ത്യയും നേടി. ഹിന്ദി പതിപ്പ് സീ സിനിമയ്ക്കാണ്. മറ്റു ഭാഷകളിലുള്ള പതിപ്പുകള്‍ സ്റ്റാര്‍ ഇന്ത്യയുടെ ചാനലുകളിലൂടെ എത്തും.
അടുത്ത ലേഖനം
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ച് ചിരഞ്ജീവി ? ഇനി അജിത്തിന്റെ 'വേതാളം' റീമേക്കിലേക്ക് താരം