'സ്വര്‍ണ്ണ ഹൃദയമുളള ഭീമായി ജൂനിയര്‍ എന്‍ടിആര്‍ '; സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ആര്‍ആര്‍ആര്‍ ടീം

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 20 മെയ് 2021 (12:37 IST)

തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. 'ആര്‍ആര്‍ആര്‍' ടീം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ രാംചരണ്‍ അല്ലൂരി സീതാരാമ രാജുവായും ജൂനിയര്‍ എന്‍ടിആര്‍ കോമരം ഭീം എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഇരുവരുടെയും

ജീവിതത്തെ ആസ്പദമാക്കി ഒരു സാങ്കല്‍പ്പിക കഥയാണ് സിനിമ പറയുന്നത്.

'എന്റെ ഭീമിന് സ്വര്‍ണ്ണഹൃദയമുണ്ട്. അവന്‍ മത്സരിക്കുമ്പോള്‍ അവന്‍ ശക്തനും ധീരനുമായി നില്‍ക്കുന്നു'-എസ് എസ് രാജമൗലി ട്വീറ്റ് ചെയ്തു.


താന്‍ ഇതുവരെയും ചെയ്തതില്‍ വെച്ച് ഏറ്റവും ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാണ് ഇതെന്ന് ജൂനിയര്‍ എന്‍ടിആറും പറഞ്ഞു.സഹതാരങ്ങളായ രാം ചരണ്‍, അജയ് ദേവ്ഗണ്‍ എന്നിവരും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :