കെ ആര്‍ അനൂപ്|
Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (16:37 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം സംവിധായകാന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. 'മെഗാസ്റ്റാര്‍ 414' എന്ന താല്‍ക്കാലിക പേരിലാണ് ഇപ്പോള്‍ സിനിമ അറിയപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
നടന് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളി വീണ്ടും മമ്മൂട്ടിയുമായി കൈകോര്‍ക്കുകയാണ്. ഇരുവരും നേരത്തെ തന്നെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.