'പ്രകൃത്യാ കൂള്‍', കുടുക്ക് 2025ലെ നടന്‍,റാം മോഹനെ കുറിച്ച് സംവിധായകന്‍ ബിലഹരി രാജ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (12:59 IST)

കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'കുടുക്ക് 2025' റിലീസിന് ഒരുങ്ങുകയാണ്. ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയില്‍ റാം മോഹന്‍ എന്ന ഒരു നടനും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് നടനെ കുറിച്ച് സംവിധായകന്‍ ബിലഹരി രാജ് പറയുന്നത്.

'സുഹൃത്തായും , അഭിനേതാവായും , സഹചാരിയായുമെല്ലാം കുറെ നാളായി റാം മോഹന്‍ ഒപ്പമുണ്ട് ! പ്രകൃത്യാ കൂള്‍ ആയി ജീവിച്ച് മുന്നോട്ടു പോകുന്ന എന്ത് കാര്യത്തിലും കൈമുതലായ ദൃഢനിശ്ചയമാണ് കക്ഷിയുടെ ഹൈലൈറ്റ് . റിലീസിനോടടുക്കുന്ന കുടുക്ക് അടക്കം , ഷൂട്ട് തുടങ്ങാനിരിക്കുന്ന ഒരു പിടി ചിത്രങ്ങളുമായാണ് റാമിന്റെ യാഗാശ്വം ഇപ്പൊ കാക്കനാട്ടെ റോഡുകളില്‍ കുതിച്ചു കൊണ്ടിരിക്കുന്നത് . വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ മലയാളത്തില്‍ ഒരു ആക്റ്റര്‍ പ്രോഡക്റ്റിന്റെ കൂടി കാഹളമുയരട്ടെ
ഒരുപാട് നല്ല സിനിമകള്‍ സംഭവിക്കട്ടെ .. അപ്പൊ ഇത്രയും പറഞ്ഞു വന്നത് ഒടുവില്‍ ഇതങ്ങോട്ട് പറയാനാണ് .. സന്തോഷ ജന്മദിനം കുട്ടിക്ക്'-ബിലഹരി രാജ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :