അനുബന്ധ വാര്‍ത്തകള്‍
- നൊസ്റ്റാള്‍ജിയ ഉണര്‍ത്താന്‍ 'പല്ലൊട്ടി 90's കിഡ്സ്' വരുന്നു, ചിത്രീകരണം പുരോഗമിക്കുന്നു
- 'ബാറോസ്' ടീമിനൊപ്പം പൃഥ്വിരാജ്, പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കില്‍ മോഹന്‍ലാല്‍
- വണ്‍ മില്യണ്‍ കാഴ്ചക്കാരുമായി മമ്മൂട്ടിയുടെ 'വണ്‍' ട്രെയിലര്‍, കടക്കല്‍ ചന്ദ്രനെ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി അറിയിച്ച് അണിയറപ്രവര്‍ത്തകര്‍
- 'കടുവ' ഷൂട്ടിങ് ഉടന്‍, പുതിയ വിശേഷങ്ങളുമായി പൃഥ്വിരാജ്
- 72 വയസ്സുകാരനായായി ജീവിച്ച് ബിജു മേനോന്, 'ആര്‍ക്കറിയാം' ട്രെയിലര്‍ ശ്രദ്ധ നേടുന്നു
ഇവരാണ് 'പല്ലൊട്ടി 90's കിഡ്സ്' ഹീറോസ്, പുതിയ വിശേഷങ്ങളുമായി സൈജു കുറുപ്പ്
ഇന്ന് മലയാളം സിനിമയില്‍ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് സൈജു കുറുപ്പ്. അദ്ദേഹത്തിന്റെതായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഇപ്പോളിതാ 'പല്ലൊട്ടി 90's കിഡ്സ്' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. ലൊക്കേഷനില്‍ നിന്ന് ചിത്രത്തിലെ നായകന്മാരെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഉണ്ണി, കൃഷ്ണന്‍ എന്നീ രണ്ട് ആണ്‍കുട്ടികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തെയും കഥപറയുന്ന ചിത്രം 90 കളില്‍ ജനിച്ച ഓരോ കുട്ടികളുടെയും ബാല്യകാല ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നു. സൈജു കുറുപ്പിനെ കൂടാതെ ചില പ്രമുഖ താരങ്ങളും അണിനിരക്കും.
നിരൂപക പ്രശംസ നേടിയ 'പല്ലൊട്ടി' എന്ന ഹ്രസ്വചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ കഥയൊരുക്കിയിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദീപക് വാസനാണ്. 'ജാതിക്ക തോട്ടം' ഫെയിം ഗാനരചയിതാവ് സുഹൈല്‍ കോയയാണ് ഈ ചിത്രത്തിലും ഗാനങ്ങള്‍ രചിക്കുന്നത്.പ്രകാശ് അലക്‌സ് സംഗീതമൊരുക്കുന്നു.