റിലീസ് മാറ്റി ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍', റംസാനിന് ചിത്രം തിയേറ്ററുകളിലെത്തും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 മാര്‍ച്ച് 2021 (09:16 IST)

കോളിവുഡ് സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രമാണ് 'ഡോക്ടര്‍'. നേരത്തെ മാര്‍ച്ച് 26 ന് പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് അടുത്തായതിനാലാണ് റിലീസ് മാറ്റിയത്. റംസാനിന് ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. പുതിയ ഡേറ്റ് അടുത്തുതന്നെ പ്രഖ്യാപിക്കും.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍ നായികയായെത്തുന്നു.വിനയ്, യോഗി ബാബു, അരുണ്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അനിരുദ്ധ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :