അനുബന്ധ വാര്‍ത്തകള്‍
- ശിവരാത്രി വ്രതം - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ശിവരാത്രി ഐതീഹ്യങ്ങള്‍, പുണ്യദിനത്തേക്കുറിച്ച് അറിയേണ്ടതെല്ലാം
- സായി പല്ലവി, സുരേഷ് ഗോപി, നിവിന്‍ പോളി ചേര്‍ന്ന് 'ആര്‍ക്കറിയാം' ട്രെയിലര്‍ റിലീസ് ചെയ്യും, പുതിയ വിവരങ്ങള്‍ ഇതാ!
- 'വര്‍ത്തമാനം' ഒരു പോരാട്ടത്തിന്റെ കഥ, റിലീസ് വിശേഷങ്ങളുമായി പാര്‍വതി തിരുവോത്ത്
- ബിജുമേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം തീയേറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് പുറത്ത്
72 വയസ്സുകാരനായായി ജീവിച്ച് ബിജു മേനോന്‍, 'ആര്‍ക്കറിയാം' ട്രെയിലര്‍ ശ്രദ്ധ നേടുന്നു
ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ എത്തുന്ന പുതിയ ചിത്രമാണ് ആര്‍ക്കറിയാം. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. 72 വയസ്സുകാരനായായ വിരമിച്ച കണക്ക് അധ്യാപകനായി ബിജു മേനോന്‍ എത്തുന്നത് തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കും തുല്യപ്രാധാന്യം ഈ ചിത്രത്തിലുണ്ട്. ഇപ്പോഴത്തെ ജനങ്ങളുടെ ജീവിതവും ചിത്രത്തില്‍ കൃത്യമായി കാണിക്കുന്നുണ്ട്. ചില രംഗങ്ങളില്‍ മാസ്‌ക് അണിഞ്ഞാണ് പാര്‍വതിയേയും ഷറഫുദ്ദീനും കാണാനാകുന്നത്.
ചിത്രം ഏപ്രില്‍ മൂന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സാനു ജോണ്‍ വര്‍ഗീസ് ചിത്രം സംവിധാനം ചെയ്യുന്നത്. കോട്ടയം ഭാഷ ശൈലിയിലായിരുന്നു പാര്‍വതി ഈ ചിത്രത്തില്‍ സംസാരിക്കുന്നത്. ജി ശ്രീനിവാസ റെഡ്ഡി ചായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഒപിഎം സിനിമാസും മൂണ്‍ ഷോട്ട് എന്റര്‍ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.