അനുബന്ധ വാര്‍ത്തകള്‍
- അണിയറയില്‍ മോഹന്‍ലാല്‍-സത്യന് അന്തിക്കാട് ചിത്രം ?
- 'കടുവ' ഷൂട്ടിങ് ഉടന്‍, പുതിയ വിശേഷങ്ങളുമായി പൃഥ്വിരാജ്
- 'ആശംസകള്‍ ഇച്ചാക്കാ', 'ദി പ്രീസ്റ്റ്' റിലീസിനെത്തുന്ന സന്തോഷത്തില്‍ മോഹന്‍ലാല്‍
- മോഹന്‍ലാലിന് രണ്ടു തല, ഫോട്ടോയ്ക്ക് പിന്നില്‍ പ്രശസ്ത ഛായാഗ്രഹകന് സന്തോഷ് ശിവന്‍
- 'ആറാട്ട്' ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്, ഒരിക്കല്‍ കൂടി നെയ്യാറ്റിന്‍കര ഗോപന്റെ വേഷമണിഞ്ഞ് മോഹന്‍ലാല്‍
'ബാറോസ്' ടീമിനൊപ്പം പൃഥ്വിരാജ്, പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കില്‍ മോഹന്‍ലാല്‍
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ടാകും എന്നത് ഏറെക്കുറെ ഉറപ്പായി. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ മോഹന്‍ലാലിനെയും 'ബാറോസ്' ടീമിനെയും സന്ദര്‍ശിച്ചിരിക്കുകയാണ് പൃഥ്വിരാജ്. കൊച്ചിയിലെ കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. ഈ ചിത്രത്തില്‍ പൃഥ്വിരാജ് ശ്രദ്ധേയമായ വേഷത്തില്‍ എത്താനാണ് സാധ്യത. ഷൂട്ടിംഗ് തുടങ്ങാനിരിക്കെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.
അതേസമയം മോഹന്‍ലാലിന്റെ ആറാട്ട് ഷൂട്ടിങ് ഇനി ഒരു ദിവസം കൂടിയേ ഉള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്. അതിനുശേഷം പൂര്‍ണമായും ബറോസിന്റെ ജോലികളിലേക്ക് ലാല്‍ കടക്കും.സിനിമയുടെ സെറ്റ് വാക്കുകള്‍ അടുത്തിടെ കൊച്ചിയില്‍ ആരംഭിച്ചിരുന്നു.പൂര്‍ണ്ണമായും 3 ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ് 'ബറോസ്'. ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിചാത്തന്‍' നിര്‍മ്മിച്ച ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറ കൈകാര്യം ചെയ്യും.ഈ ഫാന്റസി ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.