1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Andrews Thazhath resigns Thrissur Arch Bishop

മാർ ആൻഡ്രൂസ് താഴത്ത് രാജിക്കത്ത് നൽകി; പുതിയ ബിഷപ് ജനുവരിയിൽ

Thrissur Arch Bishop, Mar Andrews Thazhath, Andrews Thazhath resigns Thrissur Arch Bishop
Andrews Thazhath

തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് രാജിക്കത്ത് നൽകി. തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്ഥാനത്തുനിന്ന് ഒഴിയുകയാണെന്ന് രാജിക്കത്തിൽ അറിയിച്ചിട്ടുണ്ട്. താഴത്തിന്റെ രാജിക്കത്ത് സിനഡ് അംഗീകരിച്ചു. 75 വയസ് ആയതിനാലാണ് സ്ഥാനമൊഴിയുന്നത്. 
 
ജനുവരിയിൽ ചേരുന്ന സിനഡിൽ പുതിയ ആർച്ച് ബിഷപിനെ തീരുമാനിക്കും. നിലവിലെ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ആയിരിക്കും പുതിയ ആർച്ച് ബിഷപ്. അങ്ങനെ വന്നാൽ സഹായ മെത്രാനായി പുതിയ ആളെ തീരുമാനിക്കേണ്ടിവരും. 
 
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് എന്നിവരെയും തൃശൂർ ആർച്ച് ബിഷപ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. 
 
2004 ലാണ് ആൻഡ്രൂസ് താഴത്ത് മെത്രാൻ പട്ടം സ്വീകരിക്കുന്നത്. മാർ ജേക്കബ് തൂങ്കുഴി ആർച്ച് ബിഷപ്പ് ആയിരുന്നപ്പോൾ ആൻഡ്രൂസ് താഴത്ത് സഹായ മെത്രാൻ ആയിരുന്നു. പിന്നീട് തുങ്കൂഴി വിരമിച്ചപ്പോൾ തൃശൂർ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ആൻഡ്രൂസ് താഴത്ത് എത്തി. Also Read: 'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്
അടുത്ത ലേഖനം
ഒന്ന് ഉയർന്ന് സ്വർണം, പവന് 1,280 രൂപ വർദ്ധിച്ച് 92,800 രൂപയായി, വെള്ളിവിലയും ഉയർന്നു