'എമ്പുരാന്‍'നായി കാത്തിരിക്കുകയാണ്: ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 31 മാര്‍ച്ച് 2021 (09:37 IST)

200 കോടി ക്ലബ്ബില്‍ കയറിയ മലയാള ചിത്രമായ 'ലൂസിഫര്‍'ന്റെ രണ്ടാംഭാഗമായ 'എമ്പുരാന്‍'നായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇക്കഴിഞ്ഞ ദിവസം പൃഥ്വിരാജും മുരളി ഗോപിയും അടക്കമുള്ള മുഴുവന്‍ ടീം അംഗങ്ങളും ലൂസിഫര്‍ പുറത്തിറങ്ങിയ രണ്ടാം വാര്‍ഷികം ആഘോഷമായിരുന്നു. 2019-ല്‍ ഈ ചിത്രം പുറത്തിറങ്ങി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴേക്കും 'എമ്പുരാന്‍' പ്രഖ്യാപിച്ചിരുന്നു.'ലൂസിഫര്‍'ന്റെ കഥ മുഴുവന്‍ പറയാന്‍ തങ്ങള്‍ക്ക് മൂന്ന് ഭാഗം വേണമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോളിതാ 'എമ്പുരാന്‍'നായി താനും കാത്തിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.'ലൂസിഫര്‍'ന്റെ രണ്ടാം വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഷെയര്‍ ചെയ്ത പോസ്റ്റിനു താഴെയാണ് ദുല്‍ഖര്‍ ഇക്കാര്യം കുറിച്ചത്.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബാറോസ്'ന്റെ ഭാഗമാണ് പൃഥ്വിരാജ്. ഷാജി കൈലാസിന്റെ കടുവ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്നീ ചിത്രങ്ങള്‍ അധികം വൈകാതെ തന്നെ പൃഥ്വി പൂര്‍ത്തിയാക്കും. തീര്‍പ്പ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ഷിബു ബഷീര്‍ സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥയെഴുതുന്ന ഒരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു സിനിമയെ കുറിച്ചും മുരളി ഗോപി ആലോചിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :