'കൊച്ചു കൊച്ചു സന്തോഷങ്ങള്‍'ലെ അമ്മയും മകനും,21 വര്‍ഷങ്ങള്‍ക്കുശേഷം ലക്ഷ്മി ഗോപാലസ്വാമിയും കാളിദാസും വീണ്ടും ഒന്നിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (09:12 IST)

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെ ബാലതാരമായി കാളിദാസ് ജയറാം സിനിമയില്‍ എത്തിയപ്പോള്‍ തൊട്ടടുത്ത് അമ്മയായി ലക്ഷ്മി ഗോപാലസ്വാമിയും ഉണ്ടായിരുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഞങ്ങളുടെ മികച്ച കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ എന്റെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ അതെ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. കാളിദാസന്റെ കരിയറിന് എല്ലാ ആശംസകളും നടി നേര്‍ന്നു. വിന്‍സന്റ് വടക്കന്റെ തിരക്കഥയില്‍ വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം തുടങ്ങി.

ദുല്‍ഖര്‍ നായകനായെത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിലായിരുന്നു ലക്ഷ്മി ഗോപാലസ്വാമി ഒടുവിലായി അഭിനയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :