അനുബന്ധ വാര്‍ത്തകള്‍
- പ്രണയവും പ്രതീക്ഷകളുമായി 'ഖോ ഖോ'ലെ പുതിയ ഗാനം,രജിഷ വിജയന്റെ 'വേനല്‍ പാതയില്‍' ശ്രദ്ധ നേടുന്നു
- 'മിന്നല്‍ മുരളി' ഓണത്തിന് തിയേറ്ററുകളിലേക്ക്, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍
- സിദ്ദിഖ്-ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു ? പുതിയ പ്രതീക്ഷയില്‍ ആരാധകര്‍ !
- ടോവിനോ ചിത്രത്തിന്റെ അപ്ഡേറ്റുമായി മോഹന്‍ലാല്‍, 'മിന്നല്‍ മുരളി' ഒഫീഷ്യല്‍ പോസ്റ്റര്‍ നാളെ !
- ത്രില്ലടിപ്പിക്കാന്‍ 'സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍' വരുന്നു, ട്രെയിലര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
ധനുഷ്-രജിഷ വിജയന്‍ ചിത്രം 'കര്‍ണന്‍' റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 23 ന്
'ദി ഗ്രേ മാന്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്. നടന്റെ കര്‍ണന്‍ ഏപ്രിലില്‍ റിലീസ് ചെയ്യും. ചിത്രത്തെ കുറിച്ചൊരു പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.ടീസര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 23 ന് ടീസര്‍ പുറത്തുവരുമെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് അറിയിച്ചു.
ധനുഷിന്റെ ആരാധകര്‍ വളരെക്കാലമായി ടീസറിനായി കാത്തിരിക്കുകയാണ്. രജിഷ വിജയന്‍, ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.