ത്രില്ലടിപ്പിക്കാന്‍ 'സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍' വരുന്നു, ട്രെയിലര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (15:12 IST)

വിമല്‍ രാജ് രചനയും സംവിധാനവും ചെയ്യുന്ന 'സണ്‍ ഓഫ് ഗ്യാങ്സ്റ്ററിന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. രാഹുല്‍ മാധവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ടോം, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, കൈലാഷ്, സുനില്‍ സുഖദ, ഹരി പ്രശാന്ത് വര്‍മ്മ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

ഒരു ക്രൈം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രം ആയിരിക്കാനാണ് സാധ്യത.പാപ്പിനുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീഹരി കെ നായരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.മനു ഷാജുവാണ് എഡിറ്റിംഗ്. ആര്‍ കളേഴ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ സിനോജും പ്രസീതയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :