'സഹോദരനെ പോലെ കൂളായിരിക്കട്ടെ', മാളവികയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജയറാമും കാളിദാസും

കെ ആര്‍ അനൂപ്| Last Modified ശനി, 20 മാര്‍ച്ച് 2021 (15:00 IST)

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മകള്‍ മാളവികയുടെ ജന്മദിനമാണ് ഇന്ന്. പാര്‍വതിയും ജയറാമും കാളിദാസും രാവിലെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ചക്കിയ്ക്ക് ആശംസകള്‍ നേര്‍ന്നു. അനിയത്തിക്ക് രസകരമായ ഒരു ആശംസയാണ് കാളിദാസ് കുറിച്ചത്.

'നിന്റെ ജന്മദിനം നിന്റെ സഹോദരനെ പോലെ കൂളായിരിക്കട്ടെ'-മാളവികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കാളിദാസ് കുറിച്ചു.


മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കാളിദാസ് സജീവമായതോടെ മാളവികയുടെ സിനിമാ പ്രവേശനം എപ്പോഴാണെന്ന് ചോദ്യം ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ തനിക്ക് സിനിമയേക്കാള്‍ കൂടുതല്‍ ഇഷ്ടം മോഡലിംഗിനോടാണെന്ന് പറഞ്ഞിട്ടുണ്ട്. ചില പരസ്യങ്ങളില്‍ താരപുത്രി പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :