1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Kho Kho video song Venal Pathayil

പ്രണയവും പ്രതീക്ഷകളുമായി 'ഖോ ഖോ'ലെ പുതിയ ഗാനം,രജിഷ വിജയന്റെ 'വേനല്‍ പാതയില്‍' ശ്രദ്ധ നേടുന്നു

രജിഷ വിജയന്‍
രജിഷ വിജയന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയവും പ്രതീക്ഷകളുമാണ് ഇടകലര്‍ന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സിദ്ധാര്‍ത്ഥ പ്രദീപാണ് സംഗീതം നല്‍കിയിരിക്കുന്നത്. നന്ദഗോപന്‍ വിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.മരിയ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് 
നടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
 
ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമാണ്. രണ്ടു കാലങ്ങളിലൂടെ ആണ് ഖോ ഖോ സഞ്ചരിക്കുന്നത്. യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്. 
 രജീഷ വിജയന്റെ രണ്ടാമത്തെ സ്‌പോര്‍ട്‌സ് ചിത്രമാണിത്. ഫൈനല്‍സ് എന്ന ചിത്രത്തില്‍ സൈക്ലിസ്റ്റായി നടി അഭിനയിച്ചിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ചിരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി വിജയ് സേതുപതി, 'വിഎസ്പി 46' പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ പൊന്റാം