അനുബന്ധ വാര്‍ത്തകള്‍
- ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും ഒ.ടി.ടിയ്ക്ക്,എലോണ്‍, മോണ്‍സ്റ്റര്‍ റിലീസ് തീരുമാനം പിന്നീട്
- 'കടുവ' ടീസര്‍, പൃഥ്വിരാജ് ചിത്രം എങ്ങനെയുള്ളത് ആയിരിക്കുമെന്ന ആദ്യ സൂചന
- കടുവയിലെ വില്ലന്‍, പൃഥ്വിരാജിന്റെ കടുവാക്കുന്നേല്‍ കുറുവച്ചനൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ വിവേക് ഒബ്റോയ്
- ലൂസിഫറിനുശേഷം കടുവയിലും വില്ലന്‍ വിവേക് ഒബ്റോയ് തന്നെ !
- കടുവാക്കുന്നേല്‍ കുറുവാച്ചന്റെ എല്‍സ,കടുവ ലൊക്കേഷന്‍ ചിത്രങ്ങള്‍
പോലീസിനെ തല്ലി കടുവാക്കുന്നേല്‍ കുറുവാച്ചന്‍, 'കടുവ' പൃഥ്വിരാജിന്റെ മാസ് പടം, ടീസര്‍
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ കടുവയുടെ ടീസര്‍ പുറത്തിറങ്ങി. മാസ്സ് ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടമാകുന്ന പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭവം തന്നെയായിരിക്കും സിനിമ. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.
പൃഥ്വിരാജ്, സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സിനിമയിലുണ്ട്. കലാഭവന്‍ ഷാജോണ്‍ പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്.