1. വിനോദം
  2. സിനിമ
  3. അണിയറ
  4. Eid Mubarak to all :Ahammed Kabir

'മധുരം' ഒരുങ്ങുന്നു, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി സംവിധായകന്‍ അഹമ്മദ് കബീര്‍

ജോജു ജോര്‍ജ്
'മധുരം' ഒരുങ്ങുകയാണ്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ലൊരു പ്രണയ കഥയായിരിക്കും സിനിമ പറയാന്‍ പോകുന്നത്. ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ചെറിയ പെരുന്നാളിന്റെ വേളയില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 
 
'എല്ലാവര്‍ക്കും ഈദ് മുബാറക്.മധുരം ഒരുങ്ങുകയാണ്'- അഹമ്മദ് കബീര്‍ കുറിച്ചു.
 
ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ചിത്രം.രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് 'മധുരം'എന്ന സിനിമ പറയുന്നത്.
 
ശ്രുതി രാമചന്ദ്രന്‍ ,നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നേഴ്‌സായി അന്ന രേഷ്മ രാജന്‍,'രണ്ട്' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്