കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 13 മെയ് 2021 (09:11 IST)
സിനിമയില്‍ കുറച്ചു സീനുകളില്‍ മാത്രമേ ഉള്ളുവെങ്കിലും ദിനീഷ് ആലപ്പിയുടെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടി. അനു സിതാര, സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ തുടങ്ങിയവര്‍ നടനെ പ്രശംസിച്ചു കൊണ്ട് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ നടന്റെ പ്രകടനത്തിന് കൈയ്യടിച്ചിരിക്കുകയാണ് ജോജു ജോര്‍ജ്.
'നായാട്ടിലെ ബിജു' ഹൃദയത്തിന്റെ ഇമോജിയും കുറിച്ചുകൊണ്ടാണ് ജോജു ദിനീഷിനെ പ്രശംസിച്ചത്.
നായാട്ടില്‍ പരസ്പരം ഏറ്റുമുട്ടിയതായിരുന്നു ജോജുവിന്റെ മണിയന്‍ പോലീസും ദിനീഷ് ആലപ്പിയുടെ ബിജുവും എന്നതാണ് ശ്രദ്ധേയം.
ഈ ചിത്രത്തിലേക്ക് ഓഡിഷന്‍ വഴിയാണ് എത്തിയതെന്നും ഉള്ളില്‍ നിറയെ സിനിമയാണെന്നും നടന്‍ വെബ് ദുനിയ മലയാളത്തോട് പറഞ്ഞിരുന്നു.