നെല്‍വിന്‍ വില്‍സണ്‍|
Last Updated:
വ്യാഴം, 13 മെയ് 2021 (11:16 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം'. സാന്ത്വനം വീട്ടിലെ ശിവനും അഞ്ജലിക്കും ഒരുപാട് ആരാധകരുണ്ട്. ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിനും അഞ്ജലിയായി വേഷമിടുന്നത് ഗോപിക അനിലുമാണ്. സജിന്റെ കുടുംബവുമായി ഗോപികയ്ക്ക് വളരെ അടുത്ത ബന്ധമുണ്ട്. നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഗോപികയുടെ വളരെ അടുത്ത സുഹൃത്താണ് ഷഫ്‌ന.
സജിനും ഷഫ്‌നയും യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ദമ്പതികളാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. ഷഫ്‌നയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സജിന്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയൊരു മനോഹര ചിത്രമാണ് സജിന്‍ ഇന്നലെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഷഫ്‌നയും സജിനും ഒന്നിച്ചുനില്‍ക്കുന്ന ഈ ചിത്രം നിമിഷനേരം കൊണ്ട് സാന്ത്വനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധപിടിച്ചുപറ്റി. ഈ ഫോട്ടോയ്ക്ക് താഴെ ആദ്യം വന്ന കമന്റും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നു.
സാന്ത്വനം പരമ്പരയില്‍ ശിവന്റെ ഭാര്യയായ ഗോപികയാണ് ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു ക്യൂട്ട് ചിത്രമാണെന്നാണ് ഗോപികയുടെ കമന്റ്. ഗോപികയും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്.
ഷഫ്‌നയുടെയും സജിന്റെയും പ്രണയവിവാഹമായിരുന്നു. പ്ലസ് ടു എന്ന സിനിമയിലാണ് സജിനും ഷഫ്‌നയും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത്. പിന്നീട് ഇരുവരുടെയും സൗഹൃദം വളര്‍ന്നു. പ്രണയം പിന്നീട് വിവാഹത്തിലാണ് കലാശിച്ചത്. വ്യത്യസ്ത മതവിഭാഗക്കാര്‍ ആയതിനാല്‍ ഇരുവരുടെയും വീട്ടില്‍ നിന്നു എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍, അതിനെയെല്ലാം തരണം ചെയ്ത് ഇരുവരും ഒന്നിച്ചു. കഥ പറയുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തില്‍ ശ്രീനിവാസന്റെ മൂത്ത മകളായി ഷഫ്‌ന അഭിനയിച്ചിട്ടുണ്ട്.