'ശക്തമായ കഥയും സന്ദേശവും';നായാട്ട് ടീമിനെ പ്രശംസിച്ച് അനു സിതാര

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 മെയ് 2021 (16:14 IST)

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നയാട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തീരുന്നില്ല. ഏറ്റവും ഒടുവിലായി അനു സിതാരയും സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.

'ശക്തമായ കഥയും സന്ദേശവുമുള്ള ആകര്‍ഷണീയമായ സിനിമയാണ് നായാട്ട്.നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് സിനിമ മുഴുവനും ഈ മൂവരുടെയും പ്രകടനം കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുപോലെതന്നെ ബിജു എന്ന കഥാപാത്രം അവതരിപ്പിച്ച ദിനേശും'-കുറിച്ചു. നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ കാണുവാനും താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഇരയാക്കപ്പെടുന്ന മുന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് സിനിമ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :