1. വിനോദം
  2. സിനിമ
  3. അണിയറ
  4. Eesho Motion Poster

ടാഗ് ലെന്‍ മാറ്റി,'ഈശോ' സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

ജയസൂര്യ
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യയുടെ പുതിയ ചിത്രമായ 'ഈശോ' സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ശക്തമായ കഥാപാത്രത്തെ നടന്‍ ജാഫര്‍ ഇടുക്കിയും അവതരിപ്പിക്കുന്നുണ്ട്. നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഈ ടൈറ്റില്‍ എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം നോട്ട് ഫ്രം ദി ബൈബിള്‍ എന്ന ടാഗ് ലെന്‍ മാത്രം
മാറ്റുമെന്നും സിനിമയുടെ ടൈറ്റില്‍ മാറ്റില്ലെന്നും നാദിര്‍ഷ നേരത്തെ വ്യക്തമാക്കിയിരുന്നു.
 
നമിത പ്രമോദാണ് നായിക.സുനീഷ് വാരനാടിന്റെതാണ് തിരക്കഥ.അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
 Eesho Motion Poster
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഇതുവരെ ചെയ്തതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ'; ആന്‍മരിയ കലിപ്പിലാണ് അഞ്ചാം വാര്‍ഷികത്തില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്