ഒരു ഇടവേളക്ക് ശേഷം ദിലീപ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍, നാദിര്‍ഷയുടെ 'കേശു ഈ വീടിന്റെ നാഥന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 31 ജൂലൈ 2021 (15:02 IST)

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിക്കുകയാണ് ദിലീപ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കേശു ഈ വീടിന്റെ നാഥന്‍' ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. സിനിമയുടെ സോങ്ങ് ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ ആരംഭിച്ച വിവരം നാദിര്‍ഷ തന്നെയാണ് അറിയിച്ചത്. ദിലീപിനൊപ്പം അനുശ്രീയും കാണാം. വേറിട്ട ഗെറ്റപ്പിലാണ് ഇരുവരെയും കാണാനായത്.

വളരെ നേരത്തെ തന്നെ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രം കൊറോണ വ്യാപനത്തെ തുടര്‍ന്ന് റിലീസ് വൈകുകയായിരുന്നു.സിനിമയില്‍ അറുപതിയെട്ടുക്കാരനായാണ് ജനപ്രിയനായകന്‍ എത്തുന്നത്. തിയേറ്ററുകള്‍ തുറന്നാല്‍ ആദ്യം റിലീസിനെത്തുന്ന ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :